സ്കൂൾ കെട്ടിടത്തിനു ശിലയിട്ടു
Tuesday, June 25, 2019 12:38 AM IST
താ​മ​ര​ശേ​രി: എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച 86.5 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചു നി​ര്‍​മ്മി​ക്കു​ന്ന രാ​രോ​ത്ത് ഗ​വ. മാ​പ്പി​ള ഹൈ​സ്‌​കൂള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍ എ ​നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​ംബര്‍ വ​സ​ന്ത ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​ഹേ​മ​ല​ത, എ.​പി. മൂ​സ, സോ​മ​ന്‍​പി​ലാ​ത്തോ​ട്ടം, പി.​സി. അ​ബ്ദു​ള്‍ അ​സീ​സ്, വ​ത്സ​ന്‍ മേ​ടോ​ത്ത്. മൊ​യ​തി​ന്‍ കു​ട്ടി ഹാ​ജി, എം.​പി. ഹു​സൈ​ന്‍, അ​ഹ​മ്മ​ദ് ബ​ഷീ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്റ് പി.​കെ. അ​ബ്ദു​സ​ലീം, സോ​ണി ഡി ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ബാ​ര്‍​ഡ് ര​ണ്ട് കോ​ടി രൂ​പ​യും സ​ര്‍​ക്കാ​ര്‍ ഒ​രു കോ​ടി രൂ​പ​യും രാ​രോ​ത്ത് സ്‌​കൂ​ളി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വേ​സ്റ്റ് ബി​ന്നു​ക​ള്‍ നൽകി

താ​മ​ര​ശേ​രി: ജെ​സി​ഐ താ​മ​ര​ശേ​രി ടൗ​ണ്‍ ചാ​പ്റ്റ​ര്‍ കാ​രാ​ടി ഗ​വ. യു​പി സ്‌​കൂ​ളി​ന് വേ​സ്റ്റ് ബി​ന്നു​ക​ള്‍ നൽകി. ജെ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ക്ലീ​ന്‍ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വേ​സ്റ്റ് ബി​ന്നു​ക​ള്‍ ന​ല്‍​കി​യ​ത്. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ജോ​ണ്‍ പ്രാ​ധാ​നാ​ധ്യാ​പ​ക​ന്‍ കെ. ​വേ​ണു​വി​ന് ബി​ന്നു​ക​ള്‍ കൈ​മാ​റി. ജെ​സി​ഐ സോ​ണ്‍ ഓ​ഫീ​സ​ര്‍ മ​നോ​ജ് ജേ​ക്ക​ബ്, കെ.​കെ.​സ​ദ​ഖത്തു​ള്ള, കെ.​കെ. അ​ബ്ദു​ള്‍​ഹ​ക്കീം, ബി​നോ​യ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.