പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കു​വേ​ദി വേ​ണ​ം: സിപിഐ
Tuesday, June 25, 2019 12:38 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​പ​രി​പാ​ടി​ളും രാ​ഷ്ട്രീ​യ​സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​ക​ളും ന​ട​ത്താ​ൻ കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ പൊ​തു​വേ​ദി​യൊ​രു​ക്ക​ണ​മെ​ന്ന് സി​പി​ഐ ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ലെ ജ​ല​നി​ധി കി​ണ​റി​ന്‍റെ മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ന് മു​ക​ളി​ലാ​യി​രു​ന്നു പൊ​തു​വേ​ദി​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് സ​ർ​വ്വ​ക​ക്ഷി​യോ​ഗ ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം കി​ണ​റി​നു മു​ക​ളി​ലു​ള്ള പ​രി​പാ​ടി​ക​ൾ നി​രോ​ധി​ച്ച​തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ വേ​ദി​യി​ല്ലാ​തെ കു​ഴ​ങ്ങി​യ​ത്.
ഇ​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രാ​ന്ത​യി​ലും, അ​ട​ഞ്ഞു​കി​ട​ക്കു​ന്ന മു​റി​ക​ളി​ലു​മാ​ണ് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ പൊ​തു​യോ​ഗ​ങ്ങ​ളും മ​റ്റു പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​ത്. കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പോ​ലീ​സു​മാ​യി ച​ർ​ച്ച​ന​ട​ത്തി ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി എ.​കെ. പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, ടി.​കെ. ശി​വ​ദാ​സ​ൻ, എം. ​വി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.