യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി ബ​സ് സ്റ്റാ​ൻഡ് ക​വാ​ട​ത്തി​ലെ വെ​ള്ള​ക്കെ​ട്ട്
Tuesday, June 25, 2019 12:38 AM IST
കൂ​രാ​ച്ചു​ണ്ട്: യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി ബ​സ് സ്റ്റാ​ൻഡ് പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്. കൂ​രാ​ച്ചു​ണ്ട് സ്റ്റാൻഡിന്‍റെ ക​വാ​ട​ത്തി​ലാ​ണ് ടാ​റിം​ഗ് ത​ക​ർ​ന്ന് കുഴി രൂ​പം​കൊ​ണ്ട​ത്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ര​ട​ക്ക​മു​ള്ള​വ​ർ ഇ​വി​ടം ക​ട​ന്നു​വേ​ണം പോകാൻ. ഒ​രു മ​ഴ പെ​യ്താ​ൽ ദി​വ​സ​ങ്ങ​ളോ​ളം ഇ​വി​ടെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ം. കു​ഴിയടയ്​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.