മ​ണ്ണി​ടി​ച്ച​ില്‍: പ​ന്നി​യേ​രി കോ​ള​നി​യി​ൽ വീ​ടു​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍
Monday, June 24, 2019 12:22 AM IST
വി​ല​ങ്ങാ​ട് : പ​ന്നി​യേ​രി​യി​ല്‍ മ​ണ്ണി​ടി​ച്ച​ലി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍ .മൂ​ത്രാ​ട​ന്‍ ച​ന്തു, പാ​ലി​ല്‍ ബി​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ​ത്.​പ്ര​ള​യ​ത്തി​ല്‍ മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ സ്ഥ​ല​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​രു​ടെ വീ​ടു​ക​ളോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് പ്ര​ള​യ​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തോ​ടെ പ​ട്ടി​ക ജാ​തി വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി ക​രി​ങ്ക​ല്ലു​കൊ​ണ്ട് ബെ​ല്‍​ട്ടി​ട്ട് ബി​ത്തി കെ​ട്ടാ​ന്‍ അ​ള​വെ​ടു​ത്ത് പോ​യെ​ങ്കി​ലും ഒ​രു വ​ര്‍​ഷ​മാ​യി​ട്ട് പ്ര​വ​ര്‍​ത്തി​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ടി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.​മൂ​ത്രാ​ട​ന്‍ ച​ന്തു​വി​ന്‍റെ വീ​ട്ടി​ല്‍ ഒ​രു മാ​സം മു​മ്പ് വി​വാ​ഹ ആ​വ​ശ്യാ​ര്‍​ഥം മു​റ്റം ഒ​രു​ക്കു​ന്ന​തി​നാ​യി വീ​ട്ടു​കാ​ര്‍ പ​ണം മു​ട​ക്കി മ​ണ്ണി​ടി​ഞ്ഞ ഭാ​ഗ​ത്ത് ക​രി​ങ്ക​ല്‍ ഉ​പ​യോ​ഗി​ച്ച് ബി​ത്തി കെ​ട്ടി​യി​രു​ന്നു. ഈ ​ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ല​യോ​ര​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ണ്ടും ത​ക​ര്‍​ന്ന​ത്.​പാ​ലി​ല്‍ ബി​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ല്‍ മു​റ്റ​ത്തി​ന്‍റെ പ​കു​തി ഭാ​ഗം ഒ​ലി​ച്ച് പോ​യി​രു​ന്നു ഈ ​ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ച് വെ​ള്ളം ഉ​ള്ളി​ലെ​ത്താ​ത്ത വി​ധ​ത്തി​ല്‍ മ​റ​ച്ച് വെ​ച്ചാ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത്.