ചേ​ലേ​ന്പ്ര രാ​ജ്യ​ത്തെ ആ​ദ്യ ഫ​സ്റ്റ് എ​യ്ഡ് പ​ഞ്ചാ​യ​ത്താ​കും
Monday, June 24, 2019 12:22 AM IST
തേ​ഞ്ഞി​പ്പ​ലം: പ്ര​ഥ​മ​ശു​ശ്രൂ​ഷാ രം​ഗ​ത്ത് ജ​ന​ങ്ങ​ളെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ചേ​ലേ​ന്പ്ര രാ​ജ്യ​ത്തെ ആ​ദ്യ സ​ന്പൂ​ർ​ണ്ണ ഫ​സ്റ്റ് എ​യ്ഡ് പ​ഞ്ചാ​യ​​ത്തെ​ന്ന ഖ്യാ​തി​യി​ലേ​ക്ക്.
രാ​മ​നാ​ട്ടു​ക​ര ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹീ​ലിം​ഗ് ഫൗ​ണ്ടേ​ഷ​ൻ ഇ​ന്ത്യ​യും ചേ​ലേ​ന്പ്ര​യി​ലെ ദേ​വ​കി​യ​മ്മ മെ​മ്മോ​റി​യ​ൽ എ​ഡ്യൂക്കേ​ഷ​ണ​ൽ സ്ഥാ​പ​ന​വും പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മി​ഷ​ൻ ഫ​സ്റ്റ് എ​യ്ഡ് എ​ന്ന പേ​രി​ൽ രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ മാ​തൃ​കാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ആ​രോ​ഗ്യമ​ന്ത്രി കെ.​കെ ഷൈ​ല​ജ ടീ​ച്ച​ർ ജൂ​ലൈ 15ന് ​നി​ർ​വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, പി.​അ​ബ്ദു​ൽ​ഹ​മീ​ദ് എം​എ​ൽ​എ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് പി​ന്തു​ണ തേ​ടി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ന​നും സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മു​ഖേ​ന യു​ണി​സെ​ഫി​നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ജേ​ഷ് പ​റ​ഞ്ഞു. പ്ര​ഥ​മ ശു​ശ്രൂ​ഷ​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം 30ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ൾ, മി​ന്ന​ൽ,വൈ​ദ്യു​താ​ഘാ​തം, പാ​ന്പു​ക​ടി​യേ​ൽ​ക്ക​ൽ, വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ, കു​ഞ്ഞി​ന് ഭ​ക്ഷ​ണം ത​രി​പ്പി​ൽ പോ​ക​ൽ, ശ്വാ​സം​മു​ട്ട​ൽ ഉ​ണ്ടാ​കു​ക, കു​ഴ​ഞ്ഞ് വീ​ഴു​ക, ആ​ത്മ​ഹ​ത്യാ​ശ്ര​മം, ത​ല​ചു​റ്റ​ൽ, പൊ​ള്ള​ൽ, അ​പ​സ്മാ​രം, മൃ​ഗ​ങ്ങ​ളു​ടെ ദം​ശ​നം തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​ഥ​മ ശു​ശ്രൂ​ഷ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തും മു​ന്പ് ന​ൽ​കാ​ൻ ജ​ന​ങ്ങ​ളെ പ​ര്യാ​പ്ത​രാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ​ദ്ധ​തി ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലൂ​ടെ സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ച്ച​പ്പോ​ൾ മാ​തൃ​കാ പ്രോ​ജ​ക്ടാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.