കോ​ഴി​ക്കോ​ട്: ക്രൈ​സ്ത​വ-​മു​സ്‌​ലിം നോ​മ്പു​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ "സം​ഗീ​തം, സ​മ​ന്വ​യം, സാ​ഹോ​ദ​ര്യം' എ​ന്ന പേ​രി​ല്‍ സം​ഗീ​ത​ക്ക​ച്ചേ​രി​യും ഭ​ക്തി​ഗാ​ന​സു​ധ​യും സം​ഘ​ടി​പ്പി​ച്ചു.

ശാ​സ്ത്രീ​യ സം​ഗീ​ത​ജ്ഞ​നും വോ​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​പോ​ള്‍ പൂ​വ​ത്തി​ങ്ക​ലി​ന്‍റെ ക​ച്ചേ​രി​ക്ക് പ്ര​ഫ. അ​ബ്ദു​ള്‍ അ​സീ​സ് (വ​യ​ലി​ന്‍), ഗു​രു​വാ​യൂ​ര്‍ സ​നോ​ജ് (മൃ​ദം​ഗം), വെ​ള്ളാ​ട്ട​ഞ്ചൂ​ര്‍ ശ്രീ​ജി​ത്ത് (ഘ​ടം) എ​ന്നി​വ​ര്‍ അ​ക​മ്പ​ടി​യാ​യി.

ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ പി.​കെ.​ഗോ​പി സ​ന്ദേ​ശം ന​ല്‍​കി. ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ മ​ണ്ണാ​റ​ത്ത​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ഫ്. ജോ​ര്‍​ജ് പ്ര​സം​ഗി​ച്ചു.