ക്രൈസ്തവ അവകാശ പ്രഖ്യാപന റാലി: തോട്ടുമുക്കത്ത് വാഹന പ്രചാരണ ജാഥ നടത്തും
1536612
Wednesday, March 26, 2025 5:34 AM IST
തോട്ടുമുക്കം: മുതലക്കുളം മൈതാനത്ത് വിവിധ സംഘടനകളുടെ സഹകരണത്തോടെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയുടെ മുന്നാടിയായി തോട്ടുമുക്കം ഫൊറോനയിലെ എല്ലാ ഇടവകകളിലും ഇതിന്റെ സന്ദേശം എത്തിക്കുന്നതിനായി വാഹന ജാഥ നടത്തും.
രക്ഷാധികാരിയായി ഫൊറോന ഡയറക്ടര്‍ ഫാ.ബെന്നി കാരക്കാട്ടിനെയും ജാഥാ ക്യാപ്റ്റനായി ഫൊറോന പ്രസിഡന്റ് തൊട്ടിയില്‍ ജയിംസിനെയും കണ്‍വീനറായി രൂപതാ സെക്രട്ടറി സാബു വടക്കേപടവിലിനേയും തെരഞ്ഞെടുത്തു. മലയോര മേഖലയിലെ വന്യജീവി ശല്യത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.
തൊട്ടിയില്‍ ജയിംസ് അധ്യക്ഷത വഹിച്ച യോഗം ഫാ. ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. സാബു വടക്കേപടവില്‍, യൂണിറ്റ് പ്രസിഡന്റ് തോമസ് മുണ്ടംപ്ലാക്കല്‍, ഫൊറോന സെക്രട്ടറി ജോര്‍ജ് കൊച്ചുപുരക്കല്‍, ഫൊറോന ട്രഷറര്‍ സിബി വെള്ളിയാപ്പിള്ളില്, പുഷ്പഗിരി യൂണിറ്റില്‍ നിന്നുള്ള രൂപതാ പ്രതിനിധി മത്തച്ചന് പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.