മയക്കുമരുന്ന്; അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമിതി
1536607
Wednesday, March 26, 2025 5:34 AM IST
കോടഞ്ചേരി: മയക്കുമരുന്ന് യുവതലമുറയെ തകർക്കുന്നുവെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമിതി.കേരളത്തിൽ അതിവേഗം വർധിച്ചു വരുന്ന ലഹരി മാഫിയയെ അമർച്ച ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. യുവതലമുറയെ നശിപ്പിക്കുന്ന ലഹരിമാഫിയയുടെ പ്രവർത്തനങ്ങളെ തടയിടേണ്ടത് സർക്കാരിന്റെ കടമയാണ്.
ഇന്ന് കേരളത്തിൽ വർധിച്ചുവരുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും നടത്തുന്നത് ലഹരിക്ക് അടിമപ്പെട്ട യുവാക്കളാണ്. ഇതിനെതിരേ മനഃസാക്ഷിയുള്ള നമ്മുടെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമിതി ദേശീയ പ്രസിഡന്റ് ജോയി മോളത്ത് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് രാജു ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഷാജു നിരപ്പിൽ പുത്തൻപുര, വനിതാ വിംഗ് ജില്ലാ സെക്രട്ടറി സീനാ ഡിലീഷ്, കുഞ്ഞിക്കണ്ണൻ ചെറുകാട്, കെ.ഡി. മാത്യു കുന്നേൽ, ജോബീഷ് കുട്ടിശ്ശേരിക്കുടി, അഗസ്റ്റിൻ പാണനാൽ, ജോസഫ് പടപ്പനാനിക്കൽ, സണ്ണിജോസ് വെട്ടിക്കാട്ട്, ജോസ് വെട്ടിക്കാമല, ജോൺസൺ എന്നിവർ പ്രസംഗിച്ചു.