നിയന്ത്രണംവിട്ട കാര്‍ ഇരുചക്ര വാഹനങ്ങളിലിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്
1536605
Wednesday, March 26, 2025 5:34 AM IST
കൊയിലാണ്ടി: കൊല്ലംചിറയ്ക്ക് സമീപം കാര്‍ ബൈക്കിലും സ്കൂട്ടറിലുമിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചശേഷം മരത്തിലിടിച്ചാണ് നിന്നത്.
കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രികനായ വിയ്യൂര്‍ സ്വദേശി ജുബീഷ് (38), ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി അമ്മദ് (62), ആയിഷ (56), മൂസ (60), അഫ്നാന് (20) എന്നിവര്‍ക്കും കാര്‍ യാത്രക്കാരായ ജയേഷ് (42), രാജേഷ് (38) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.