കോ​ഴി​ക്കോ​ട്: വെ​ങ്ങ​ളം–​രാ​മ​നാ​ട്ടു​ക​ര പാ​ത​യി​ൽ ഇ​നി പ്ര​വൃ​ത്തി തീ​രാ​ന്‍ ഒ​രു മേ​ല്‍​പാ​ലം മാ​ത്രം.
ഇ​തി​ൽ പൂ​ളാ​ടി​ക്കു​ന്ന് മേ​ൽ​പാ​ലം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. നി​ർ​മാ​ണം മു​ക്കാ​ലും പൂ​ർ​ത്തി​യാ​യി. പാ​ല​വും സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന അ​പ്രോ​ച്ച് സ്ലാ​ബ് ആ​ണ് നി​ർ​മി​ക്കാ​ൻ ബാ​ക്കി.

സ്ലാ​ബ് കോ​ൺ​ക്രീ​റ്റി​ങ് പൂ​ർ​ത്തി​യാ​യാ​ലും 14 ദി​വ​സം ക​ഴി​ഞ്ഞേ ഗ​താ​ഗ​ത​ത്തി​നു തു​റ​ക്കാ​ൻ ക​ഴി​യൂ. അ​ടു​ത്ത മാ​സം ര​ണ്ടാം വാ​ര​ത്തോ​ടെ ഈ ​മേ​ൽ​പാ​ല​വും​തു​റ​ക്കാ​നാ​കു​മെ​ന്നാ​ണ്പ്ര​തീ​ക്ഷ.