ഏകദിന ശിൽപശാല സംഘടിപ്പിച്ചു
1536350
Tuesday, March 25, 2025 7:43 AM IST
കോഴിക്കോട്: പ്രോവിഡൻസ് വിമൻസ് കോളജിൽ സംസ്ഥാനതല എൻഡിഎൽഐ (നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ) ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ICAR-IISR), കോഴിക്കോട് ഡയറക്ടർ ഡോ. ആർ. ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോവിഡൻസ് വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജസീന ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രമുഖ അക്കാദമിക വിദഗ്ധർ പങ്കെടുത്തു. ഐഐഎം കോഴിക്കോട് ചീഫ് ലൈബ്രേറിയനും മ്യൂസിയം, മീഡിയ ആൻഡ് പബ്ലിക് റിലേഷൻ വിഭാഗം മേധാവിയുമായ ഡോ. അപ്പാസാഹേബ് നായ്ക്കൽ മുഖ്യാതിഥിയായിരുന്നു.