റോഡ് ഉദ്ഘാടനം ചെയ്തു
1536347
Tuesday, March 25, 2025 7:43 AM IST
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അപ്രോച്ച് റോഡ് നിർമിച്ചും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് 70 ലക്ഷം രൂപ വകയിരുത്തി പാലം നിർമിച്ചും ഗതാഗതയോഗ്യമാക്കിയ പൂവാറാൻതോട്ടിലെ കല്ലംപുല്ല് കലുങ്ക് - തമ്പുരാൻ കൊല്ലി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എൽസമ്മ ജോർജ് അധ്യക്ഷയായി. ചടങ്ങിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്. രവീന്ദ്രൻ, പഞ്ചായത്തംഗം സീന ബിജു, മോഹനൻ കരുവാക്കൽ, സജി വാഹാനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.