കാട്ടുപന്നിയെ വെടിവച്ചു കൊന്നു
1536340
Tuesday, March 25, 2025 7:43 AM IST
കൊയിലാണ്ടി: ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ഉപയോഗശൂന്യമായ കിണറ്റിൽ വീണ പന്നിയെ വെടിവച്ചുകൊന്നു. അരിക്കുളം ഊരളളൂരിൽ ചിറയിൽ അഷറഫിന്റെ വീട്ടിലെ കിണറിലാണ് കാട്ടുപന്നി അകപ്പെട്ടത്.
അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.എം. സുഗതന്റെ നിർദേശപ്രകാരം പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിൽ നിന്നും ഓഫീസർ പത്മനാഭൻ, രവീന്ദ്രൻ, ഷൂട്ടർ രവീന്ദ്രൻ എന്നിവർ എത്തി കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ കൊല്ലുകയായിരുന്നു. തുടർന്ന് നിയമാനുസരണം സംസ്കരിച്ചു.