കൂരാച്ചുണ്ടിൽ സമൂഹ നോമ്പുതുറയും ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി
1536053
Monday, March 24, 2025 5:39 AM IST
കൂരാച്ചുണ്ട്: മുസ്ലീം യൂത്ത് ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിബാസ് ഓഡിറ്റോറിയത്തിൽ സമൂഹ നോമ്പുതുറയും ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാഫി നെയ്തല അധ്യക്ഷത വഹിച്ചു.
സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ഒ.കെ. അമ്മദിന് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, ബാലകൃഷ്ണൻ കുറ്റിയാപ്പുറത്ത്,
നിസാർ ചേലേരി, വി.എസ്. ഹമീദ്, അഗസ്റ്റിൻ കാരക്കട, ഒ.ഡി. തോമസ്, അശോകൻ കുറുങ്ങോട്ട്, ജെൻസിൽ പുഴക്കിലിടത്തിൽ, ഷിബു കട്ടക്കൽ, സൂപ്പി തെരുവത്ത്, ഷറഫുദ്ദീൻ വെള്ളികുളത്ത്, കെ. സക്കീർ, മജീദ് പുള്ളുപറമ്പിൽ, അരുൺ ജോസ്, സണ്ണി പുതിയകുന്നേൽ, എ.കെ. പ്രേമൻ എന്നിവർ പ്രസംഗിച്ചു.