താമരശേരി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
1536051
Monday, March 24, 2025 5:39 AM IST
താമരശേരി: പശ്ചാത്തല മേഖലകളുടെ വികസനത്തിനും ഭവന നിർമാണത്തിനും ഐടി മേഖലക്കും യുവജന - കായിക രംഗത്തിനും ഊന്നൽ നൽകി താമരശേരി പഞ്ചായത്ത് 2025 - 26 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു.
40,49,86,880 രൂപ വരവും 39,01,50,600 രൂപ ചെലവും 1,48,36,280 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡന്റ് സൗദ ബീവി ബജറ്റ് അവതരിപ്പിച്ചു.
സ്ത്രീ -ശിശുക്ഷേമം, വയോജന ക്ഷേമം, പട്ടിക ജാതി - പട്ടിക വർഗ ക്ഷേമം, ക്ഷീര വികസനം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, സമ്പൂർണ കുടിവെള്ള വിതരണം, മത്സ്യ കൃഷി, മണ്ണ് ജല സംരക്ഷണം, പ്രകൃതി സംരക്ഷണം,ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കൽ, കാർഷിക മേഖല തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.