പ്രവർത്തന ഫണ്ട് കൈമാറി
1535650
Sunday, March 23, 2025 5:29 AM IST
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രൊജക്റ്റിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി തനത് ഫണ്ടിൽ നിന്നും 25000 രൂപ കൈമാറി കൂടരഞ്ഞി പഞ്ചായത്ത്.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പ്രവർത്തന ഫണ്ട് എസ്പിസി രക്ഷാധികാരിയും സ്കൂൾ ഹെഡ്മാസ്റ്ററുമായ സജി ജോണിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജ്യോതിസ് ചെറുശേരിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, വാർഡ് മെമ്പർ ജോസ് മോൻ മാവറ, കെ. ഷാബു, സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ജെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.