റോഡ് സേഫ്റ്റി ബാരിയർ സ്ഥാപിച്ചു
1535649
Sunday, March 23, 2025 5:29 AM IST
കൂടരഞ്ഞി: റോഡപകടങ്ങൾ പതിവായ മലയോര ഹൈവേയിൽ റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് സേഫ്റ്റി ബാരിയർ സ്ഥാപിച്ചു.
സ്റ്റെല്ലാ മാരീസ് ബോർഡിംഗ് സ്കൂളിന്റെയും സെന്റ് ജോസഫ്സ് ഹോസ്പിറ്റലിന്റെയും സമീപത്തായാണ് ബാരിയർ സ്ഥാപിച്ചത്. സ്റ്റെല്ലാ മാരീസ് ബോർഡിംഗ് സ്കൂൾ ചെയർമാൻ ഡെന്നിസ് ജോസാണ് സേഫ്റ്റി ബാരിയർ സ്പോൺസർ ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സ്റ്റെല്ലാ മാരീസ് ബോർഡിംഗ് സ്കൂൾ ചെയർമാൻ ഡെന്നിസ് ജോസ്, സ്കൂൾ പിടിഎ പ്രതിനിധി ഷിബു തോട്ടത്തിൽ, വാർഡ് മെമ്പർമാരായ മോളി തോമസ്, ബോബി ഷിബു എന്നിവർ പങ്കെടുത്തു.