വിലങ്ങാട് പുഴയിലെ കല്ലും മണ്ണും നീക്കണം: ബിജെപി
1535642
Sunday, March 23, 2025 5:23 AM IST
നാദാപുരം: വിലങ്ങാട് പുഴയിൽ അടിഞ്ഞ് കൂടിയ കല്ലും മണ്ണും പൂർണമായും എടുത്ത് മാറ്റണം വിലങ്ങാട് പുഴ സന്ദർശിച്ച ബിജെപി നേതാക്കൾ പറഞ്ഞു.
കല്ലും മണ്ണും പുഴയുടെ ഇരുവശങ്ങളിലായി കൂട്ടിയിട്ടാൽ പുഴയുടെ വീതി കുറയുകയും ഒഴുക്ക് തടസപ്പെടുകയും ചെയ്യും. ഇത് വലിയ ദുരന്തം വിലങ്ങാട് ടൗണിൽ ഉണ്ടാക്കും. അതിനാൽ എത്രയും വേഗം കല്ലും മണ്ണും പുഴയിൽ നിന്ന് എടുത്ത് മാറ്റണം.
അല്ലാത്ത പക്ഷം ശക്തമായ സമരം നേരിടേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. എം.പി. രാജൻ, എം.സി. അനീഷ്, പി.കെ. അഭിലാഷ്, ജോയ് ജെയിൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.