കാട്ടുപന്നി ഇടിച്ചു പരിക്കേറ്റയാളെ ആർജെഡി നേതാക്കൾ സന്ദർശിച്ചു
1535640
Sunday, March 23, 2025 5:23 AM IST
കൂടരഞ്ഞി: ഇരുചക്ര വാഹനത്തിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വഴിക്കടവ് സ്വദേശി പ്ലാംപറമ്പിൽ ഗോർഡിൽ ജോസഫിനെ ആർജെഡി ദേശീയ സമിതി അംഗം പി.എം. തോമസ് വീട്ടിലെത്തി സന്ദർശിച്ചു.
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കു പറ്റുന്നവർക്കും കൃഷി നഷ്ടപ്പെടുന്ന കർഷകർക്കും മറ്റു മാനദണ്ഡങ്ങൾ ഒന്നും പരിഗണിക്കാതെ നഷ്ടപരിഹാരം അനുവദിക്കാൻ വനം വകുപ്പ് തയാറാകണമെന്നും ആക്രമണത്തിൽ പരിക്ക് പറ്റുന്ന എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ടവർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർജെഡി ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോളി പൈക്കാട്ട്, സി. സത്യൻ, ജിൻസ് അഗസ്റ്റ്യൻ, സുബിൻ എം. പൂക്കുളം എന്നിവരും ഒപ്പമുണ്ടായിരുന്നു.