കൂരാച്ചുണ്ടിൽ ബഫർ സോൺ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു
1535639
Sunday, March 23, 2025 5:23 AM IST
കൂരാച്ചുണ്ട്: ഡാം റിസർവോയറിനോട് ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചു കൊണ്ടുള്ള ജലസേചന വകുപ്പിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ടിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐഎൻടിയുസി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സർക്കാർ ഉത്തരവ് കത്തിച്ച് തോട്ടിൽ എറിഞ്ഞ് പ്രതിഷേധിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കട ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, മഹിള കോൺഗ്രസ് പ്രസിഡന്റ് ഗീത ചന്ദ്രൻ, ജോൺസൺ കക്കയം, പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, വിൻസി തോമസ്, ജെസി ജോസഫ് എന്നിവരും ജെറിൻ കുര്യാക്കോസ്, ജോസ് വെളിയത്ത്, ബിജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.