കൂ​ട​ര​ഞ്ഞി: ക​ർ​ഷ​ക​രെ​യും ഭ​വ​ന​ര​ഹി​ത​രെ​യും അ​തി​ദ​രി​ദ്ര​രെ​യും ചേ​ർ​ത്തു പി​ടി​ച്ചു കൊ​ണ്ട് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ലും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും ത്വ​രി​ത ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വാ​ണ് ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ​തെ​ന്ന് ബ​ജ​റ്റി​ന്‍റെ ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് സൂ​ചി​പ്പി​ച്ചു.

ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് 5,01,64,000 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് 10611648 രൂ​പ​യും സേ​വ​ന മേ​ഖ​ല​യ്ക്ക് 7,79,83845 രൂ​പ​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്ക് 1,99,78000 രൂ​പ​യും വ​ക​യി​രു​ത്തി. മൊ​ത്തം 25,56,17915 രൂ​പ വ​ര​വും 25,22,2000 0 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​എ​സ്. ര​വീ​ന്ദ്ര​ൻ, റോ​സി​ലി ജോ​സ്, ജെ​റീ​ന റോ​യ്, അം​ഗ​ങ്ങ​ളാ​യ ബോ​ബി ഷി​ബു, എ​ൽ​സ​മ്മ ജോ​ർ​ജ്ജ്, സീ​ന ബി​ജു, ബി​ന്ദു ജ​യ​ൻ, ബാ​ബു മൂ​ട്ടോ​ളി , ജോ​ണി വാ​ളി​പ്ലാ​ക്ക​ൽ, ജോ​സ് തോ​മ​സ് മാ​വ​റ, മോ​ളി തോ​മ​സ്, വി.​എ. ന​സീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.