ഭിന്നശേഷി വിദ്യാര്‍ഥിയുടെ വീട്ടിലേക്കുള്ള റോഡ് പ്രവൃത്തി പൂർത്തീകരിച്ചു
1535406
Saturday, March 22, 2025 6:00 AM IST
മുക്കം: ഭിന്നശേഷി വിദ്യാര്‍ഥിക്ക് ആശ്വാസമായി റോഡ് കോൺക്രീറ്റ് പ്രവൃത്തിയുടെ ഒന്നാം ഘട്ടം പൂർത്തിയായി.
കൊടിയത്തൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പെട്ട പരവരിപരപ്പിൽ മുള്ളൻമട റോഡിന്റെ രണ്ടാം റീച്ചിന്റെ കോൺക്രീറ്റ് പ്രവൃത്തിയാണ് പൂർത്തിയായത്.നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് ഈ റോഡ്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മൂന്നരലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു.