മാൻഹോൾ മാറ്റിസ്ഥാപിക്കാത്തതിൽ പ്രതിഷേധം
1535403
Saturday, March 22, 2025 5:57 AM IST
കോഴിക്കോട് : മൂന്നു മാസത്തിലേറെയായി മാവൂർറോഡ് ജംഗ്ഷനിൽ വലിയ കുഴിയായി മനുഷ്യജീവന് ഭീഷണിയായ മാൻഹോൾ മാറ്റിസ്ഥാപിക്കാത്തത്തിൽ പ്രതിഷേധിച്ച് കലാകാരൻമാരുടെ കൂട്ടായ്മയായ മ്യൂസിക് ജംഗ്ഷൻ സംഘടനയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത റീത്തു വെച്ച് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ പ്രവർത്തകൻ ജഗത് മയൻ ചന്ദ്രപുരി അധ്യക്ഷനായി. എം.എസ് .മെഹബൂബ്, ടി.പി. മുഹമ്മദ് ഇർഹാസ്, കെ.അബ്ദുൽ നാസർ , പി.കെ. റഹീസ് തുടങ്ങിയവർ പ്രസംഗിച്ചു. മനുഷ്യ ജീവന് വില കൽപിക്കാത്ത അധികൃതരുടെ നടപടിയിൽ ഇനിയും പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി.