കൊ​യി​ലാ​ണ്ടി: റോ​ഡി​ൽ ഒ​ഴു​കി​യ ഓ​യ​ലി​ൽ തെ​ന്നി വാ​ഹ​ന​ങ്ങ​ൾ വീ​ണു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12 ഓ​ടെ​യാ​ണ് പെ​രു​വ​ട്ടൂ​ർ മു​ത​ൽ മു​ത്താ​മ്പി പാ​ലം വ​രെ റോ​ഡി​ൽ ഓ​യി​ൽ ലീ​ക്കാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ൾ തെ​ന്നി മ​റി​ഞ്ഞു വീ​ണു.

തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി റോ​ഡി​ൽ പ​ര​ന്ന ഓ​യി​ൽ നീ​ക്കം ചെ​യ്തു.