കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന്
1535397
Saturday, March 22, 2025 5:57 AM IST
കോടഞ്ചേരി: കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
പിഡബ്ല്യുഡി റോഡ് നിർമാണം നടത്തുന്നതിനാൽ പൊട്ടിയ പൈപ്പുകൾ പുനസ്ഥാപിച്ചിട്ടില്ല. ശക്തമായ വേനലിൽ കുടിവെള്ളം ലഭ്യമാകാതെ നാട്ടുകാർ വലയുകയാണ്. പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണണം.
ഈ വിഷയത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനം ഉണ്ടാക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടഞ്ചേരി പാർട്ടി പ്രസിഡന്റ് ഏബ്രഹാം വാമത്തിനെയും മണ്ഡലം സെക്രട്ടറി ലിൻസ് ജോർജിനെയും അറിയിച്ചു.