വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
1535368
Saturday, March 22, 2025 4:54 AM IST
കോഴിക്കോട്: വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വില്യാപ്പിള്ളി സ്വദേശി അബ്ദുൾ കരീം, റുഖിയ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.വടകരയിൽനിന്ന് പിടികൂടിയ അബ്ദുൾ കരീമിൽനിന്നും 10 ഗ്രാം കഞ്ചാവാണ് പോലീസ് ആദ്യം കണ്ടെടുത്തത്. ഇയാൾ നിരവധി കേസുകളിലും പ്രതിയാണ്.
പിന്നീട് ലഭിച്ച വിവരത്തിലാണ് വില്യാപ്പിള്ളിയിലെ റുഖിയയുടെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും 15 ഗ്രാം കഞ്ചാവും തൂക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ വീട്ടിൽ കഞ്ചാവ് വിൽപന നടത്താറുണ്ടെന്നും റുഖിയ നേരത്തെ പിടികൂടിയ അബ്ദുൾ കരീമിന്റെ ഭാര്യയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായത്. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.