കുളിരാമുട്ടിയില്‍ വ്യാപക കൃഷി നാശം
1535066
Friday, March 21, 2025 5:01 AM IST
കുടരഞ്ഞി: കുളിരാമുട്ടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശം. സി.പി.മമ്മദ് ചെലപ്പുറത്ത്, അഖില്‍ പൈക്കാട്ടില്‍, പ്രിന്‍സ് മൈലാടിയില്‍, അഷ്റഫ് ഉള്ളാട്ടുതൊട്ടി എന്നീ കര്‍ഷകരുടെ ആയിരത്തിലധികം വാഴ കാറ്റില്‍ നശിച്ചു.
വാര്‍ഡംഗം ബോബി ഷിബു, കാര്‍ഷിക വികസന സമിതി അംഗം രാജേഷ് സിറിയക് മണിമലത്തറപ്പില്, കൂടരഞ്ഞി കൃഷി അസിസ്റ്റന്റ് വി.പി ഫിറോസ് ബാബു എന്നിവര്‍ കൃഷിയിടം സന്ദര്‍ശിച്ചു.