ഭര്‍തൃമതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
1515136
Monday, February 17, 2025 10:12 PM IST
വടകര: വില്യാപ്പള്ളിക്കടുത്ത് കല്ലേരിയില്‍ ഭര്‍തൃമതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വെങ്കല്ലുള്ള പറമ്പത്ത് ജിതിന്റെ ഭാര്യ ശ്യാമിലി (25)യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ശ്യാമിലിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് ജിതിന്. കണ്ണൂര്‍ സ്വദേശിനിയാണ് ശ്യാമിലി. ഇവര്‍ക്ക് ഒരു മകനുണ്ട്.