വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
1512381
Sunday, February 9, 2025 4:33 AM IST
കോഴിക്കോട് : വില്പനയ്ക്കായി കൊണ്ടുവന്ന 712 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ബേപ്പൂര്‍ ഹാര്‍ബര്‍ ജംഗ്ഷന് സമീപത്തുള്ള ബസ്റ്റോപ്പിന് സമീപം വച്ചാണ് വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സാജിബ് ഹല്‍ദാര്‍ (32) പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ 2.30ന് ബേപ്പൂര്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടറും സംഘവും പട്രോളിംഗ് നടത്തിവരവെ ബേപ്പൂര്‍ ഹാര്‍ബര്‍ ജംഗ്ഷന് ബസ്റ്റോപ്പിന് സമീപം നില്‍ക്കുകയായിരുന്ന പ്രതി പോലീസിനെ കണ്ട് കയ്യിലുള്ള ബാഗ് താഴെയിട്ട് ഓടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി.