ചെക്യാട് ബോംബുകൾ കണ്ടെത്തിയ സംഭവം; മേഖലയിൽ പോലീസ് പരിശോധന
1512376
Sunday, February 9, 2025 4:32 AM IST
നാദാപുരം: ചെക്യാട് പാറച്ചാലിൽ മുക്കിൽ നിന്ന് കഴിഞ്ഞ ദിവസം ബോംബ് ശേഖരവും, വടിവാളും കണ്ടെത്തിയതിന് പിന്നാലെ മേഖലയിൽ ആയുധങ്ങൾക്കും, സ്ഫോടക വസ്തുക്കൾക്കുമായി പോലീസ് പരിശോധന നടത്തി.
അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിന് സമീപം നാവത്ത് പറമ്പിലും, കായലോട്ട് താഴ ചെക്യാട് ആരോഗ്യ ഉപ കേന്ദ്രത്തിന്റെ സമീപത്തെയും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് പരിശോധന നടത്തിയത്. വളയം എസ്ഐ എം. മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, നാദാപുരം ബോംബ് സ്ക്വാഡ്, പയ്യോളി കെ 9 സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇന്നലെ വൈകുന്നേരം നാലോടെ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കളോ, ആയുധങ്ങളോ കണ്ടെത്തിയില്ല. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.