അമർ ജ്യോതി സ്പെഷൽ സ്കൂൾ രജത ജൂബിലി നിറവിൽ
1511972
Friday, February 7, 2025 5:02 AM IST
താമരശേരി: കോരങ്ങാട് അമർ ജ്യോതി സ്പെഷൽ സ്കൂൾ രജത ജൂബിലി നിറവിൽ. വാർഷികാഘോഷം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. രജതജൂബിലി ആഘോഷം സ്കൂൾ മാനേജർ മദർ ആനീസ് ഉദ്ഘാടനം ചെയ്തു.
താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ അധ്യക്ഷത വഹിച്ചു. താമരശേരി എഇഒ പി. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ആയിഷ മുഹമ്മദ്, പിടിഎ പ്രസിഡന്റ് കെ.പി. നാരായണൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.