റോഡ് ഉദ്ഘാടനം ചെയ്തു
1511639
Thursday, February 6, 2025 4:53 AM IST
കോടഞ്ചേരി: പൂവത്തിഞ്ചോട്- 78 റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ സിസിലി ജേക്കബ് കോട്ടുപ്പള്ളി, ജോർജ് കളപ്പുര, ബേബി കോട്ടുപ്പള്ളി, സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.