മുതുകാട്- അറക്കൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു
1511636
Thursday, February 6, 2025 4:53 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മുതുകാട് -അറക്കൽ മുക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു വത്സൻ അധ്യക്ഷത വഹിച്ചു.
എൻ.പി രമേശൻ, ജിൻസി സന്തോഷ്, പ്രഗീത, കെ.പി ചന്ദ്രൻ, രാഘവൻ തേവർക്കാട്ടിൽ, ജോർജ് കിഴക്കയിൽ, സിന്ധു അമ്പലക്കണ്ടി എന്നിവർ സംബന്ധിച്ചു.