ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്ന്
1511634
Thursday, February 6, 2025 4:53 AM IST
താമരശേരി: ചെറുകിട വ്യാപാര മേഖലക്ക് ഭീഷണിയായി മാറിയ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള റീട്ടെയിൽ ഫുട്വെയർ അസോസിയേഷൻ കൊടുവള്ളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
താമരശേരിയിൽ നടന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.സി. അഷ്റഫ് ഉദ് ഘാടനം ചെയ്തു. കെആർഎഫ്എ ജില്ലാ പ്രസിഡന്റ് എ.കെ. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മുസ്തഫ കൊടുവള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ. ഹരികൃഷ്ണൻ, ജില്ലാ ട്രഷറർ എം.പി. റുൻഷാദലി, സാജിദ് താമരശേരി, മുഹമ്മദ് ഓമശേരി, ജാബിർ കൊടുവള്ളി എന്നിവർ പ്രസംഗിച്ചു.