തണ്ണീർ മലയിൽ തീപിടുത്തം
1507983
Friday, January 24, 2025 5:06 AM IST
കൊയിലാണ്ടി: ഉള്ളിയേരി പഞ്ചായത്ത് 17,18,19 വാർഡിൽ വ്യാപിച്ചു കിടക്കുന്ന തണ്ണീർ മലയിൽ തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വാഹനം എത്താത്ത സ്ഥലമായതിനാൽ ഫയർ ബീറ്റർ ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ബി.കെ. അനൂപ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ രതീഷ്, ജാഹിർ, ജിനീഷ് കുമാർ, നിധിൻ രാജ്, ഹോം ഗാർഡ് രാമദാസ് എന്നിവരും നാട്ടുകാരും ചേർന്ന് തീ അണച്ചു.