കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും
1507976
Friday, January 24, 2025 5:03 AM IST
കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ 6.15ന് കൊടിയേറ്റ് 6.30ന് വിശുദ്ധ കുർബാന കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കുളന്പിൽ,
വൈകുന്നേരം നാലിന് വിശുദ്ധ കുർബാന കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രം അസി. വികാരി ഫാ. തോമസ് മേലാട്ട് എച്ച്ജിഎൻ തുടർന്ന് 6.45 ന് കലാസന്ധ്യ. നാളെ വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന താമരശേരി അൽഫോൻസ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിൽസ് തയ്യിൽ.
6.30ന് ലദീഞ്ഞ്, പ്രദക്ഷിണം. തുടർന്ന് വാദ്യമേളങ്ങൾ ആകാശ വിസ്മയം. 26ന് രാവിലെ പത്തിന് തിരുനാൾ കുർബാന പേരാന്പ്ര സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച് വികാരി ഫാ. ജോൺസ് പുൽപറന്പിൽ ഒഎഫ്എം ക്യാപ്,
6.45 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ നാടകം തച്ചൻ. 27 ന് രാവിലെ 6:30ന് വിശുദ്ധ കുർബാന താമരശേരി രൂപത നവവൈദീകൻ ഫാ. ഇമ്മാനുവേൽ കുരൂർ. തുടർന്ന് സെമിത്തേരി സന്ദർശനം.
പുല്ലൂരാംപാറ തിരുനാളിന് കൊടിയേറി
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി.
പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ ആശീർവാദവും തിരുനാൾ കൊടിയേറ്റും വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിയിൽ ഫാ. ജോസഫ് വെട്ടുകല്ലേൽ സഹകാർമികത്വം വഹിച്ചു. പള്ളി ശില്പിയായ ഫാ. ഏബ്രഹാം പൊരുന്നോലിന്റെ പ്രത്യേക അനുസ്മരണ ശുശ്രൂഷയും സെമിത്തേരി സന്ദർശനവും നടന്നു.