കല്ല് വീണ് പരിക്കു പറ്റിയ തൊഴിലാളിയ്ക്ക് സുരക്ഷയൊരുക്കി അഗ്നിരക്ഷാ നിലയം
1507972
Friday, January 24, 2025 5:03 AM IST
പേരാമ്പ്ര: കിണറിനടിയില്‍ കല്ലിറക്കി പടവു ചെയ്യുന്നതിനിടയില്‍ കല്ല് വീണ് പരിക്കുപറ്റിയ തൊഴിലാളിയ്ക്ക് സുരക്ഷയൊരുക്കി പേരാമ്പ്ര അഗ്നിരക്ഷാ നിലയം. കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന് കോയ എന്നയാളുടെ കിണറു കുഴിച്ച് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ ചെയ്യുന്ന പണിയിലേര്‍പ്പെട്ടവര്‍ക്കാണ് കല്ലുവീണ് പരിക്കുപറ്റിയത്.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ സി.പി. ഗിരീശന്റെയും അസി. സ്റ്റേഷന് ഓഫീസര്‍ പി.സി. പ്രേമന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ പേരാമ്പ്ര അഗ്നി രക്ഷാസേനയിലെ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി.ആര്. സത്യനാഥ്, വി. വിനീത് എന്നിവര്‍ കിണറ്റിലിറങ്ങി
ഗുരുതരമായി പരിക്കു പറ്റിയ എം.കെ. സത്യന് (54) കരുവത്തില്‍ താഴെ തൃക്കുറ്റിശേരിയെ സ്ട്രക്ചറിലും സഹപണിക്കാരായ പത്മനാഭന് തേയക്കളത്തില്‍, ബാലകൃഷ്ണന് പീടികവളപ്പില്‍, അശോകന് തല്പണ്ണ എന്നിവരെ റെസ്ക്യൂ നെറ്റിലും സുരക്ഷിതമായി പുറത്തെടുത്തു.