ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് നാളെ തേക്കുംകുറ്റിയില്‍ തുടക്കമാകും
1497330
Wednesday, January 22, 2025 5:52 AM IST
കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം "ക്ഷീരതാരകം' 23, 24 തിയതികളില്‍ നടക്കും. തേക്കുംകുറ്റി മുരിങ്ങംപുറായ് ഉദയഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം 24ന് രാവിലെ 10.30 ന് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഗമത്തിന്റെ ഭാഗമായുള്ള കന്നുകാലി പ്രദര്‍ശന ഉദ്ഘാടനം 23ന് 8.30 ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നിര്‍വഹിക്കും.ശാന്താദേവി മൂത്തേടത്ത് അധ്യക്ഷത വഹിക്കും.ഗോസുരക്ഷാ ക്യാമ്പ്, ഡയറി എക്സ്പോ, സഹകരണ ശില്പശാല, വ്യക്തിത്വ വികസന ക്ലാസ്, ക്ഷീര കര്‍ഷക സെമിനാര്‍, ഡയറി ക്വിസ്, കലാ സന്ധ്യ, മെഡിക്കല്‍ ക്യാമ്പ്, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയിലെ കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. 2000 ക്ഷീര കര്‍ഷകര്‍ സംഗമത്തില്‍ സംബന്ധിക്കും. ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഖനായര്,
സംഘാടകസമിതി ചെയര്മാന് യു.പി മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, അസി. ഡയറക്ടര്‍ കെ.എം. ജീജ, എന്‍.ശ്രീകാന്തി, എസ്.ഹിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.