വിലങ്ങാട് ജിവിഎസ് നേതൃസംഗമം നടത്തി
1460909
Monday, October 14, 2024 4:35 AM IST
വിലങ്ങാട്: താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ നേതൃത്വത്തിൽ വിലങ്ങാട് ഗ്രാമവികസന സമിതി നേതൃസംഗമം സംഘടിപ്പിച്ചു. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ഉദ്ഘാടനം ചെയ്തു. ജിവിഎസ് പ്രസിഡന്റ് റെനി ജോസഫ് അധ്യക്ഷത വഹിച്ചു.
ഫൊറോനാ വികാരി ഫാ. വിൽസണ് മുട്ടത്തുകുന്നേൽ മുഖ്യാതിഥി ആയിരുന്നു. മഞ്ഞക്കുന്ന് പള്ളി വികാരി ഫാ. ടിൻസ് മറ്റപ്പള്ളിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, വാർഡ് മെന്പർമാരായ ജെൻസി കൊടിമരത്തുംമൂട്ടിൽ, അൽഫോൻസ റോബിൻ,
ഏരിയ കോ ഓർഡിനേറ്റർ ഉഷാ ജോണി, വിജി സജീവ് അന്പാട്ട് എന്നിവർ പ്രസംഗിച്ചു. സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.സി.ജോയി, പ്രോജക്ഡ് ഓഫീസർ സിദ്ധാർഥ് എസ്. നാഥ് എന്നിവർ നേതൃത്വം നൽകി.