താ​മ​ര​ശേ​രി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് 2023-24 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പു​ര​സ്കാ​രം ക​ട്ടി​പ്പാ​റ യൂ​ണി​റ്റ് ക​ര​സ്ഥ​മാ​ക്കി. തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ന്ന രൂ​പ​താ ക​ലോ​ത്സ​വ വേ​ദി​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഗോ​ൾ​ഡ​ൻ സ്റ്റാ​ർ പു​ര​സ്കാ​രം ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ലി​ൽ നി​ന്നും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി.