പഞ്ചഭൂതങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കണം: ചെറുവയൽ രാമൻ
1460736
Saturday, October 12, 2024 4:31 AM IST
കോഴിക്കോട്: പഞ്ചഭൂതങ്ങളെ വഞ്ചിപ്പിക്കുന്നത് സമൂഹത്തിനും നാടിനും നാട്ടുകാർക്കും ദോഷം ചെയ്യുന്നുവെന്ന് പത്മശ്രീ ചെറുവയൽ രാമൻ. ഭാരതീയ കിസാൻ സംഘ് കോഴിക്കോട് ജില്ലാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
പ്രകൃതിയെ വികൃതമാക്കുന്നത് കുട്ടികളെ അടക്കം രോഗബാധിതരാക്കുകയാണ്. സ്ത്രീകളെയും യുവാക്കളെയും കൃഷിയിലേക്ക് ആകർഷിക്കുന്ന തരത്തിൽ പ്രവർത്തിക്കണം.
അച്ഛൻ കൃഷി കാര്യത്തിലും അമ്മ പാചക കാര്യത്തിലും കുട്ടികൾക്ക് പരിശീലനം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേലായുധൻ കളരിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിസാൻ സംഘ് ദേശീയ ബീജ് പ്രമുഖ് കൃഷ്ണ മുരാരി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സംഘടന സെക്രട്ടറി പി. മുരളീധരൻ, വൈസ് പ്രസിഡന്റ് എൻ. രാമൻ, പി. സുകുമാരൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.