സൗദിയില്‍ വാഹനാപകടത്തിൽ മരിച്ചു, ചക്കിട്ടപാറ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
1460735
Saturday, October 12, 2024 4:31 AM IST
പേരാമ്പ്ര: ഓഗസ്റ്റ് ഒമ്പതിന് സൗദി അൽബാഹായിലെ അൽഗറായിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി പുരയിടത്തിൽ തോമസിന്റെയും (ജോസൂട്ടി) മോളിയുടെയും മകൻ ജോയൽ തോമസിന്റെ (28) മൃതദേഹം നാളെ പുലർച്ചെ വീട്ടിലെത്തിക്കും. ശനിയാഴ്ച രാത്രി പത്തു മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തും. ഞായറാഴ്ച രാവിലെ 11.30ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിക്കും.
മാതാപിതാക്കളുടേയും ഏക സഹോദരൻ ജോജിയുടെയും ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രാർത്ഥന നിറഞ്ഞ നീണ്ട 66 ദിവസത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് ജോയലിന്റെ മടക്കം.ഫോട്ടോഗ്രാഫറായിരുന്നു ജോയൽ. സഹപ്രവർത്തകരായ മറ്റു മൂന്നു പേരോടൊപ്പം ജോലിയുടെ ഭാഗമായി സഞ്ചരിക്കവെയാണ് വാഹനംഅപകടത്തിൽ പെട്ട് തിരിച്ചറിയാനാവാത്ത വിധം കത്തിയത്.
ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഇതിന്റെ നടപടികൾ പൂർത്തിയാകാൻ കാലതാമസം നേരിട്ടു.വിദേശത്തുള്ള ബന്ധുക്കളും സന്നദ്ധ സംഘടനകളും സഹായ ഹസ്തവുമായി ഒപ്പമുണ്ടായിരുന്നു.