കര്‍ഷക തൊഴിലാളി പെന്ഷന് വര്‍ധിപ്പിക്കണം: ഡികെടിഎഫ്
1460417
Friday, October 11, 2024 4:44 AM IST
പേരാമ്പ്ര: കര്‍ഷക തൊഴിലാളി പെന്ഷന് 5,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ഡികെടിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം മഹിമ രാഘവന് നായര്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റായി എന്‍. ഹരിദാസന് ചുമതലയേറ്റെടുത്തു.
ഡിസിസി ജനറൽ സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി. കുട്ട്യാലി കീഴരിയൂര്‍, യു.വി. അശോകന്, വി. ആലീസ് മാത്യു, ബാബു തത്തക്കാടന്‍, കെ.സി. രവി എന്നിവർ പ്രസം
ഗിച്ചു.