പണംവച്ച് ചീട്ട് കളി; നാദാപുരത്ത് 13 പേർ അറസ്റ്റിൽ
1460416
Friday, October 11, 2024 4:44 AM IST
നാദാപുരം: കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ചീട്ട് കളിച്ച 13 പേർ അറസ്റ്റിൽ. ഇരിങ്ങണ്ണൂർ സ്വദേശി തേടയിൽ രാജൻ (51), ചൊക്ലി സ്വദേശികളായ കാരക്കണ്ടി സലീം (61), കണിയാറക്കൽ മൂസ (64), അസ്ഹർ വീട്ടിൽ ഷബീർ (37), സായൂജ്യം വീട്ടിൽ നാണു (63), കണ്ണൂർ വാരം അശ്വതി വീട്ടിൽ എൻ.കെ. വരുൺ (43), വളയം ചെറു മോത്ത് സ്വദേശി പറവന്റ പൊയിൽ അഷ്റഫ് (43),
എടച്ചേരി സ്വദേശി അച്ചലത്ത് അബൂബക്കർ (59), കരിയാട് മീത്തൽ പറമ്പത്ത് ബഷീർ (54), കച്ചേരി വയൽ കുനി ബാബു (54), വളയം പാറോള്ളതിൽ മജീദ് (42), അഴിയൂർ താഴെ പനാട അഷ്റഫ് (49), മേക്കുന്ന് മനോളി വീട്ടിൽ തിലകൻ (63) എന്നിവരാണ് അറസ്റ്റിലായത്.
കായപ്പനച്ചി കച്ചേരി റോഡിൽ തേടയിൽ രാജന്റെ വീട് കേന്ദ്രീകരിച്ചാണ് പണം വച്ച് ചീട്ട് കളി നടന്നിരുന്നത്. ബുധനാഴ്ച്ച രാത്രി പത്തോടെ നാദാപുരം എസ്ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വീട് വളയുകയും പ്രതികളെ പിടികൂടുകയും ആയിരുന്നു.