മയക്കുമരുന്ന് വില്‍പ്പന: ബസ് ജീവനക്കാരന് പിടിയില്‍
1460412
Friday, October 11, 2024 4:40 AM IST
കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് വിൽപ്പന നടത്തുന്ന ബസ് ജീവനക്കാരൻ ഫറോക്ക് പോലീസിന്റെ പിടിയിൽ. കോഴിക്കോട് സിറ്റി –ഫറോക്ക് കോളജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനായ ബേപ്പൂര്‍ സ്വദേശി ബിജു (29 ), ആണ് അറസ്റ്റിലായത്.
30 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മയക്കുമരുന്ന് വിൽപനക്കിടെയാണ് പിടിയിലായത്.