ടിപ്പർ ലോറിക്ക് നേരേ അക്രമം; ഗ്ലാസ് തകർത്തു
1460411
Friday, October 11, 2024 4:40 AM IST
നാദാപുരം : കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരേ അക്രമം ഗ്ലാസ് തകർത്തു. പയന്തോംഗ് ചിയ്യൂർ സ്വദേശി അജ്നാസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ടിപ്പർ.ബുധനാഴ്ച വൈകുന്നേരം
കല്ലാച്ചി പെട്രോൾ പമ്പിന് പരിസരത്ത് നിർത്തിയിട്ടതായിരുന്നു.
ഇന്നലെ രാവിലെയാണ് ലോറിയുടെ ഗ്ലാസുകൾ തകർത്ത നിലയിൽ കണ്ടത്. കരിങ്കല്ലോ മറ്റോ ഉപയോഗിച്ച് തകർക്കുകയായിരുന്നു. അജ്നാസ് നാദാപുരം പോലീസിൽ പരാതി നൽകി.