കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
1460408
Friday, October 11, 2024 4:40 AM IST
മുക്കം: കിണറ്റിൽ വീണ പോത്തിന് രക്ഷകരായി മുക്കം അഗ്നി രക്ഷ സേന. കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂരിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് ബാവ പഴംതോപ്പിൽ എന്നയാളുടെ പോത്ത് കിണറ്റിൽ വീണത്. അബ്ദുറഹ്മാൻ എന്നയാളുടെ 25 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്.
മുക്കം അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. നിയാസ് കിണറിൽ ഇറങ്ങി റസ്ക്യൂ ബെൽറ്റ്, റോപ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ രക്ഷപ്പെടുത്തിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ സി.പി. നിഷാന്ത്, എൻ.ടി. അനീഷ്, പി.ടി. ശ്രീജേഷ്, കെ.എസ്. ശരത് കുമാർ, സി.എഫ്. ജോഷി, സി.ടി. ഷിബിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.