മുക്കം ഉപജില്ല കായികമേള: പുല്ലൂരാംപാറ സ്കൂൾ മുന്നിൽ
1460306
Thursday, October 10, 2024 9:01 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താരംഭിച്ച മുക്കം ഉപജില്ല കായിക മേളയിൽ പുല്ലൂരാംപാറ ഹയർ സെക്കൻഡറി സ്കൂൾ 210 പോയിന്റോടെ കുതിപ്പു തുടങ്ങി.
പിടിഎംഎച്ച്എസ് കൊടിയത്തൂർ 44 പോയന്റോടെയും ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ 37 പോയിന്റോടെയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. കായികമേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലയ്ക്കൽ അധ്യക്ഷത വഹിച്ചു. മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി മുഖ്യപ്രഭാഷണം നടത്തി.