പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തി ബിജെപി
1459942
Wednesday, October 9, 2024 7:13 AM IST
കോഴിക്കോട്: അജൈവ മാലിന്യപ്ലാന്റ് കത്തിച്ച കേസ് ഇല്ലാതാക്കുന്നതിനെതിരേ ബിജെപി നടക്കാവ് മണ്ഡലം കമ്മറ്റി വെളളയിൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചു നടത്തി. കോഴിക്കോട് കോർപറേഷൻ അഴിമതിയുടെ മാലിന്യ കൂന്പാരമായെന്നും മറവി മറയാക്കി കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. നടക്കാവ് മണ്ഡലം പ്രസിഡന്റ്് കെ. ഷൈബു അധ്യക്ഷത വഹിച്ചു.
മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, പി. രമണിഭായ്, എൻ.പി. പ്രകാശൻ, ജോനാഥൻ, ലതിക ചെറോട്ട്, ടി.പി.സുനിൽരാജ്, മധു കാന്പുറം, അരുണ്‍ രാംദാസ് നായക്ക്, മാലിനി സന്തോഷ്, ടി.കെ.അനിൽകുമാർ, റാണി സതീഷ്, രോഹിണി ഉണ്ണികൃഷ്ണൻ, ടി. പ്രജോഷ് എന്നിവർ പ്രസംഗിച്ചു.