അങ്കണവാടി പരിസരത്ത് പച്ചക്കറി കൃഷിയുമായി ജീവനക്കാർ
1459939
Wednesday, October 9, 2024 7:13 AM IST
മുക്കം: കൊച്ചുകുട്ടികൾക്ക് കാർഷിക വൃത്തിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുന്നതിനായി അങ്കണവാടി പരിസരത്ത് പച്ചക്കറി കൃഷിയൊരുക്കി അങ്കണവാടി പ്രവർത്തകർ. കൊടിയത്തൂർ പതിനൊന്നാം വാർഡിലെ അംഗൻവാടി അധ്യാപിക ഷീജയും വർക്കർ കല്യാണിയുമാണ് വേറിട്ട പ്രവർത്തനങ്ങൾ നടത്തിയത്.
ഇത്തവണ ചുരങ്ങയാണ് കൃഷി ചെയ്തത്. ജൈവ രീതിയിൽ വിളയിച്ചെടുത്ത പച്ചക്കറികൾ അങ്കണവാടി കുട്ടികളുടെ ഭക്ഷണ ആവശ്യത്തിനായാണ് ഉപയോഗിച്ചത്. ബാക്കി വന്നത് എഎൽഎംസി അംഗങ്ങൾക്ക് നൽകി. എഎൽഎംസി നൽകിയ തുക ഉപയോഗിച്ച് അങ്കണവാടിയിലേക്കാവശ്യമായ ഉപകരണങ്ങളും വാങ്ങിച്ചു. ചുരങ്ങ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ് ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു.